അസ്സാം പൗരത്വ രജിസ്റ്റര്‍; ഈ മാസം 25 വരെ പരാതികള്‍ സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അസ്സാം പൗരത്വ രജിസ്റ്ററില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ക്ക് ഈ മാസം 25 മുതല്‍ പരാതികള്‍ സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി. പരാതി ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധിയും 30 ദിവസത്തില്‍ നിന്നും 60 ദിവസമായി ഉയര്‍ത്തി.

40 ലക്ഷത്തോളം ആളുകളാണ് പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്തായത്. 23-ാ തീയതി കേസില്‍ വീണ്ടും വാദം കേള്‍ക്കും. അസ്സാം സര്‍ക്കാരിനും പരാതികള്‍ കേള്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് കോടതിയെ അറിയിച്ചിരുന്നു. പരാതികള്‍ക്കൊപ്പം വിവിധ രേഖകള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിക്കുന്നതിനും വേണ്ടിയാണിത്. മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന രേഖകള്‍ പോലും ഇവിടെ പരിശോധിക്കേണ്ട സ്ഥിതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

2.89 കോടി ജനങ്ങളുടെ പേരുകളാണ് കരടു റിപ്പോര്‍ട്ടില്‍ വരികയെന്നാണ് കരുതുന്നത്. ചില ആളുകള്‍ വ്യാജരേഖകള്‍ സമര്‍പ്പിക്കുന്നുണ്ടെന്നും അസ്സാം സര്‍ക്കാര്‍ വ്യക്തമാക്കി.

ഡി വോട്ടര്‍മാരുടെ കാര്യമാണ് തീരുമാനമെടുക്കാനുള്ളത്. 1996ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 1.8 പേരെ സംശയാസ്പദ വോട്ടര്‍മാരായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇവരില്‍ ചിലര്‍ കോടതിയില്‍ നിന്ന് പൗരത്വം സംബന്ധിച്ച് അനുകൂല വിധി സമ്പാദിച്ചെന്നും ഇവരുടെ രേഖകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top