റിട്ടേണ്‍ ഫയല്‍ സമയപരിധിക്കുള്ളില്‍ നൽകിയില്ലെങ്കിൽ പിഴയും നിയമനടപടിയും

ദായനികുതി റിട്ടേണ്‍ ഫയല്‍ രണ്ടു ദിവസത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ പിഴ ഉള്‍പ്പടെയുള്ള നിയമനടപടികള്‍ നേരിടേണ്ടിവരും. ശമ്പള വരുമാനക്കാരായ നികുതിദായകര്‍ സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ 10,000 രൂപയാണ് പിഴ നല്‍കേണ്ടി വരിക. അഞ്ചു ലക്ഷം രൂപയ്ക്കു താഴെ വരുമാനമുള്ളവര്‍ക്ക് 1000 രൂപയാണ് പിഴ. മൂലധനനഷ്ടം, വസ്തുവില്‍ നിന്നുള്ള ആദായനഷ്ടം തുടങ്ങിയവ അടുത്ത വര്‍ഷത്തേയ്ക്കു കൂടി പരിഗണിക്കണമെങ്കില്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ നല്‍കേണ്ടതാണ്.

ഡിസംബര്‍ 28 വരെയുള്ള കണക്കുപ്രകാരം 4.37 കോടി പേരാണ് ഇതിനകം റിട്ടേണ്‍ നല്‍കിയിട്ടുള്ളത്. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വ്യക്തികളായ നികുതിദായകര്‍ക്ക് ഡിസംബര്‍ 31വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തിയതി നീട്ടിനല്‍കിയത്.

Top