people killed stampede in Varanasi

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട്‌ 19 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാജ്ഘാട്ട് പാലത്തിന് സമീപമാണ് അപകടം.

ആത്മീയ നേതാവ് ജയ് ഗുരുദേവിന് ആദാരമര്‍പ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അപകടം നടന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ജയ്ഗുരുദേവിന്റെ അനുയായികള്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തിയിരുന്നത്

Top