കര്‍ണ്ണാടക രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നേരിടുന്ന സംസ്ഥാനം : സിഎംഎസ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നേരിടുന്ന സംസ്ഥാനം കര്‍ണ്ണാടകയാണെന്ന് സിഎംഎസ് പഠന റിപ്പോര്‍കള്‍.

20 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി 2017 ലെ ഇന്ത്യയുടെ അഴിമതി എന്ന വിഷയത്തെ ആസ്പദമാക്കി ദ സെന്റര്‍ ഫോര്‍ മീഡിയ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണ്ണാടകയെ ഇന്ത്യയുടെ അഴിമതി കേന്ദ്രമായി തിരഞ്ഞെടുത്തത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 77 ശതമാനം പേരും കര്‍ണ്ണാടകയില്‍ അഴിമതി നേരിടേണ്ടി വന്നതായി പറയുന്നു.

കര്‍ണ്ണാടകയ്ക്ക് തൊട്ടുപിന്നാലെ 74 ശതമാനവുമയി ആന്ധ്രാപ്രദേശും 68 ശതമാനവുമയി തമിഴ് നാടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ദ സെന്റര്‍ ഫോര്‍ മീഡിയയുടെ ഒരു വര്‍ഷം നീണ്ട പഠനമായിരുന്നു ‘സിഎംഎസ് ഇന്ത്യ കറപ്ഷന്‍ സ്റ്റഡി 2017’.

Top