‘എല്‍ഡിഎഫ് നേതാക്കള്‍ക്കെല്ലാം അല്‍ഷിമേഴ്‌സ് വന്നെന്ന് ജനം വിശ്വസിക്കില്ല’ കാനം

kanam rajendran

കൊട്ടാരക്കര: കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ കൂട്ടാനുള്ള നീക്കത്തെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍.

കൊട്ടാരക്കരയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണിയുടെ കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ എല്‍ഡിഎഫിന് ശക്തയില്ല എന്ന ചിന്ത കോംപ്ലക്‌സിന്റെ ഭാഗമാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ക്കെല്ലാം അല്‍ഷിമേഴ്‌സ് വന്നെന്ന് ജനം വിശ്വസിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

മാണി ഇടതുപക്ഷത്തേക്ക് വരുന്നതിനെ സിപിഐ എതിര്‍ക്കുന്നത് അവരുടെ സ്ഥാനം നഷ്ടപ്പെടുമോ ഗ്രേഡ് കുറഞ്ഞുപോകുമോ എന്ന ഭയം കൊണ്ടാണെന്നാണ് കെ.എം മാണി പറയുന്നത്.

Top