People Died While Taking Selfies

കൊടൈക്കനാല്‍: കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കൊക്കയില്‍ വീണുമരിച്ചു. മധുര സ്വദേശി കാര്‍ത്തിക്ക് (25) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് കാര്‍ത്തിക്കും കൂട്ടുകാരും കൊടൈക്കനാലില്‍ എത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ഇവര്‍ അമിതമായി മദ്യപിച്ചാണ് സെല്‍ഫിയെടുക്കാന്‍ മലമുകളില്‍ എത്തിയത്.

സഞ്ചാരികളെ കയറാന്‍ അനുവദിക്കാത്ത സ്ഥലത്താണ് ഇവര്‍ സന്ദര്‍ശനം നടത്തിയത്. കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നിയാണ് ആനന്ദ് 1000 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. പൊലീസും ഫയര്‍ഫോഴ്‌സും മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.

Top