മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിനോട് സഹകരിച്ച് ജനം; തിരക്കൊഴിഞ്ഞ് നിരത്തുകള്‍

മലപ്പുറം: ഇന്നലെ അര്‍ധ രാത്രി മുതല്‍ മലപ്പുറം ജില്ലയില്‍ ആരംഭിച്ച ട്രിപ്പിള്‍ ലോക്ഡൗണിനോട് സഹകരിച്ച് ജനം. മലപ്പുറം ജില്ലയില്‍ എല്ലായിടത്തും ഹര്‍ത്താല്‍ പ്രതീതിയാണ് അനുഭവപ്പെടുന്നത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്.

കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ പറത്തിറങ്ങാന്‍ തന്നെ തയ്യാറാകാത്ത അവസ്ഥയാണ്. വാഹനങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ പ്രധാന നഗരങ്ങളിലും ഇടവഴികളിലും വരെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസിനെ സഹായിക്കാനായി ട്രോമാ കെയര്‍ വളണ്ടിയര്‍മാരും സജീവമായി രംഗത്തുണ്ട്.

കൊവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മലപ്പുറം ജില്ലയടക്കം കേരളത്തിലെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയില്‍ ഇന്നലെ 4,424 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

Top