കോൺഗ്രസ് നേതൃത്വത്തിനെതിരെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു

ചണ്ഡിഗഢ്:കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡിന്റെ താളത്തിനൊത്ത് തുളളുന്ന ദുര്‍ബ്ബല മുഖ്യമന്ത്രിയെയാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു. ഫെബ്രുവരി ആറിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

പഞ്ചാബിലെ വോട്ടര്‍മാരണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. പുതിയ പഞ്ചാബ് ഉണ്ടാക്കണമെങ്കില്‍ അത് മുഖ്യമന്ത്രിയുടെ കൈയിലാണ്. ദുര്‍ബ്ബലനായ മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് വേണമോയെന്നും സിദ്ദു ചോദിച്ചു. നേരത്തെ തന്റെ ഭര്‍ത്താവ് ഒരു ഹീറോയാണെന്നും മുഖ്യമന്ത്രിയായി പാര്‍ട്ടി ആരെ തെരഞ്ഞെടുത്താലും പ്രശ്നമല്ലെന്നും നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദു പ്രതികരിച്ചു.

Top