വ്യാജമേല്‍വിലാസം നല്‍കി തമിഴ്‌നാട്ടില്‍ നിന്നും ആളുകളെ അതിര്‍ത്തി കടത്തുന്നു

തിരുവനന്തപുരം: വ്യാജമേല്‍വിലാസം നല്‍കി തമിഴ്‌നാട്ടില്‍ നിന്നും നിരവധി ആളുകള്‍ കേരള അതിര്‍ത്തി കടക്കുന്നതായി കണ്ടെത്തല്‍. മേല്‍വിലാസത്തില്‍ കൃത്രിമം കാട്ടിയാണ് ആളുകളെ ഇഞ്ചിവിള അതിര്‍ത്തി കടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
ല്‍. ക്രമക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ വിശദപരിശോധന നടത്തുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

ഇഞ്ചിവിള അതിര്‍ത്തിയിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തേക്ക് വന്ന ചില ആളുകളുടെ പാസിലുള്ളത് നെയ്യാറ്റിന്‍കരയിലെ മേല്‍വിലാസങ്ങളാണ്. എന്നാല്‍ ഇതില്‍ കൊടുത്തിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാണെങ്കിലും അനധികൃതമായി അതിര്‍ത്തി കടക്കല്‍ നേരത്തെ തന്നെ സജീവമായിരുന്നു.

ഊടുവഴികള്‍ താണ്ടി നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തിയിട്ടുളളത്. വാഹനങ്ങളില്‍ വന്ന ശേഷം അതിര്‍ത്തി മേഖലയിലൂടെ നടന്നുകയറി കുറച്ചുദൂരം കഴിഞ്ഞ് മറ്റൊരു വാഹനത്തില്‍ കയറി പോകുന്ന സംഭവങ്ങളുമുണ്ടായിരുന്നു. രേഖകള്‍ കൃത്യമായി പരിശോധിച്ചിട്ടാണ് വിടുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴാണ് ക്രമക്കേട് വെളിയില്‍ വരുന്നത്.

Top