ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ പദ്ധതി; ഉള്‍പ്പെട്ടിരിക്കുന്നത് മൂന്ന് കോടി പേര്‍

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ചെറുകിട വ്യാപാരികള്‍ക്കു പെന്‍ഷന്‍ പദ്ധതി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്.മൂന്നുകോടി വ്യാപാരികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട കച്ചവടക്കാരുടെ പെന്‍ഷന്‍ വ്യാപകമാക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് രണ്ടു ശതമാനം ജിഎസ്ടി നികുതി ഇളവ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പരസ്പരവിശ്വാസ്യത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപം കൂട്ടും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായമേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കും. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Top