അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ വികസന പ്രവർത്തനങ്ങൾ പ്രശംസനീയം ; പെന്റഗൺ

Pentagon

വാഷിംഗ്ടൺ : യുദ്ധാനന്തര രാജ്യമായ അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന വികസന പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍.

അഫ്ഗാനിസ്ഥാനിൽ കുടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും വ്യോമയാന രംഗത്ത് കൂടുതൽ സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നും പെന്റഗൺ വ്യക്തമാക്കി.

പെന്റഗൺ ചീഫ് വക്താവ് ഡാനിയ വൈറ്റാണ് അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ പ്രവർത്തനത്തെ സംബന്ധിച്ച് വിലയിരുത്തൽ നടത്തിയത്. അഫ്ഗാനിസ്ഥാനിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. അതിൽ ഇന്ത്യക്ക് ഒരു പ്രധാന പങ്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പ്രാദേശിക സുരക്ഷയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ പാക്കിസ്ഥാന് ലഭിക്കുന്ന അവസരമാണ് ഇതെന്നും അവരുടെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുമെന്നും എല്ലാവരുടെയും താൽപര്യ പ്രകാരം ഭീകരതയെ പരാജയപ്പെടുത്തുമെന്നും ഡാനിയ വൈറ്റ് അറിയിച്ചു.

Top