വ്യോമാക്രമണങ്ങളില്‍ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്‌

വാഷിംഗ്ടണ്‍: അമേരിക്കന്‍ സഖ്യസേന സിറിയയിലും ഇറാക്കിലും ഐഎസ് ഭീകരര്‍ക്കു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു.

യുദ്ധം ആംരഭിച്ച 2014 മുതലുള്ള കണക്കാണ് പെന്റഗണ്‍ പുറത്തുവിട്ടത്. വ്യോമാക്രമണങ്ങളില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഖേദിക്കുന്നതായും പെന്റഗണ്‍ പ്രസ്താവനയില്‍ അറിയിച്ചു.

Top