പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തി പുടിന്‍

Russia-PUTIN

മോസ്‌കോ: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ . തീരുമാനം പുന:പരിശോധിക്കുമെന്ന് പുടിന്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പുരുഷന്മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 65 ആക്കിയും, സ്ത്രീകളുടേത് 55ല്‍ നിന്ന് 63 ആക്കാനുമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തീരുമാനിച്ചത്. ഘട്ടം ഘട്ടമായി നടപ്പിലാക്കാനായിരുന്നു പുടിന്‍ ഭരണകൂടത്തിന്റെ പദ്ധതികള്‍. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ പരിഷ്‌കാരത്തില്‍ അയവ് വരുത്താന്‍ പുടിന്‍ നീക്കം നടത്തുന്നത്. രാജ്യത്തിന്റെ വളര്‍ച്ചാ പുരോഗതി ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് . ജനങ്ങളുടെ താല്‍പര്യത്തെ മാനിക്കുന്നുവെന്നും, അതില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.

പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കുന്ന നിലപാടാണ് സ്ത്രീകള്‍ക്കായി സ്വീകരിച്ചത്. പുരുഷന്മാരെക്കാള്‍ ഒരിക്കലും സ്ത്രീകളുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പെന്‍ഷന്‍ പ്രായം പുന:പരിശോധിക്കുമെന്നല്ലാതെ എന്ത് മാറ്റമാണ് കൊണ്ടുവരുക എന്നത് സംബന്ധിച്ച് പുടിന്‍ വ്യക്തമാക്കിയിട്ടില്ല. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Top