കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം ; രാഷ്ട്രീയ പാര്‍ട്ടികളോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

കോഴിക്കോട് : കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. നിലപാടുകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കൂവെന്നും മന്ത്രി അറിയിച്ചു.

എന്‍സിപിയുടെ സംഘടന തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ദേശീയ നേതാക്കളുടെ അസൌകര്യം മൂലമാണെന്നും എന്‍സിപിയില്‍ സംഘടനാ പ്രശ്‌നങ്ങളില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന് വിമര്‍ശനവുമായി മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം നാലു വര്‍ഷം കഴിഞ്ഞു വരുന്ന സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് ആര്‍.ബാലകൃഷ്ണപിള്ള അറിയിച്ചു.

ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നതിന് സമാനമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ പെന്‍ഷന്‍ പറ്റുമ്പോള്‍ പുതിയ ആളുകളെ നിയമിക്കുന്നതാണ് സര്‍ക്കാരിനു നല്ലത്. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ കെഎസ്ഇബി ഉള്‍പ്പടെയുള്ള മറ്റു കോര്‍പ്പറേഷനുകളിലും കൂട്ടേണ്ടി വരുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Top