Penpillai orumai-Anna DMK

ഇടുക്കി:അണ്ണാ ഡിഎംകെയില്‍ ചേരാന്‍ നേതാക്കള്‍ പണവും പാരിതോഷികവും വാഗ്ദാനം ചെയ്തതായി പൊമ്പിളൈ ഒരുമ കൂട്ടായ്മ. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പൊമ്പിളൈ ഒരുമൈ എന്ന പേരില്‍ പുതിയ തൊഴിലാളി സംഘടനാ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും നേതാക്കള്‍ അറിയിച്ചു.

അണ്ണാ ഡിഎംകെയുമായോ മറ്റ് തമിഴ് സംഘടനകളുമായോ ബന്ധപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയ പൊമ്പിളൈ ഒരുമ നേതാക്കള്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകുമെന്നും അറിയിച്ചു.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ല. വീണ്ടും സമരത്തെക്കുറിച്ച് ആലോചിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീകളുടെ മുന്നേറ്റത്തിനെതിരെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ ജനിച്ചു വളര്‍ന്ന തങ്ങള്‍ തമിഴ്‌നാട്ടിലേക്ക് പോകാനല്ല ഇവിടെ തന്നെ ജീവിച്ച് മരിക്കാനാണ് ആഗ്രഹിക്കുന്നത്. പൊമ്പിളൈ ഒരുമ എന്ന പേരില്‍ ട്രേഡ് യൂണിയന്‍ രജിസ്റ്റര്‍ ചെയ്യുകയാണ്.

ഒരു രാഷ്ട്രീയ ചായ്‌വുമില്ലാതെ ഒറ്റയ്ക്ക് മുന്നോട്ട് പോകും. തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം യോഗം ചേര്‍ന്നു പ്രവര്‍ത്തകരുടെ അഭിപ്രായം കേട്ട ശേഷം തീരുമാനിക്കും. കൂട്ടായ്മ വിട്ടവര്‍ ഇപ്പോള്‍ തിരിച്ച് വരുന്നുണ്ട്. പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരെ തെരെഞ്ഞ് പിടിച്ച് കമ്പനി അധികാരികള്‍ പീഡിപ്പിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

Top