കാര്‍ത്തിക്കിന്റെ ശബ്ദം, ജെയ്ക്‌സ് ബിജോയുടെ ഈണം; 2 സ്റ്റേറ്റ്സിലെ ഗാനം പുറത്തിറങ്ങി

ജാക്കി എസ് കുമാര്‍ സംവിധാനം ചെയ്യുന്ന 2 സ്റ്റേറ്റ്സിലെ പുതിയ ഗാനം പുറത്തിറങ്ങി. ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പെണ്ണേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. ജോ പോളിന്റെ വരികള്‍ക്ക് ജെയ്ക്‌സ് ബിജോയ് ഈണം നല്‍കിയിരിക്കുന്നു.

മനു പിള്ള, ശരണ്യ നായര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. മുകേഷ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ് നിര്‍വഹിക്കുന്നു. റിനൈസന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നൗഫല്‍.എം.തമീമും സുള്‍ഫിക്കര്‍ കലീലുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.

Top