കീര്‍ത്തി സുരേഷ് ചിത്രം ‘പെന്‍ഗ്വിന്‍’; ആദ്യ ഗാനം റിലീസ് ചെയ്തു

കീര്‍ത്തി സുരേഷ് നായികയാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം പെന്‍ഗ്വിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. മൂന്ന് ഭാഷകളിലുള്ള ഗാനം അനിരുദ്ധ് രവിചന്ദ്രനാണ് പുറത്തിറക്കിയത്. സന്തോഷ് നാരായണന്റേതാണ് സംഗീതം. സോണി മ്യൂസികും സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വിവേകും തെലുങ്കില്‍ വെണ്ണിലാകാന്തിയുമാണ് ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വന്തം കുഞ്ഞിന്റെ രക്ഷക്കായുള്ള ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥയാണ് പെന്‍ഗ്വിന്‍.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് പളനിയാണ്.

ജൂണ്‍ 19ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ മാത്രമായാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തില്‍ മൊഴി മാറ്റ ചിത്രമായും റിലീസ് ചെയ്യുന്നതാണ്.

Top