വംശനാശ ഭീഷണി; അന്റാര്‍ട്ടിക്കയിലെ ഡയ്ഞ്ചര്‍ ദ്വീപില്‍ 1.5 ദശലക്ഷം ആഡ്‌ലീ പെന്‍ഗ്വിനുകളെ കണ്ടെത്തി

adele

അന്റാര്‍ട്ടിക്ക: കിഴക്കന്‍ അന്റാര്‍ട്ടിക്കിലെ ഡയ്ഞ്ചര്‍ ദ്വീപില്‍ 1.5 ദശലക്ഷം പെന്‍ഗ്വിനുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആഡ്‌ലീ എന്നയിനത്തില്‍പ്പെടുന്ന പെന്‍ഗ്വിനുകളെയാണ് കണ്ടെത്തിയിരിക്കുന്നത്.

പടിഞ്ഞാറെ അന്റാര്‍ട്ടിക്കയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് പെന്‍ഗ്വിനുകളെ കണ്ടെത്തിയിരിക്കുന്നത്. ആഗോള താപനം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തിപ്പെട്ടവയാണിവ.

ആദ്യത്തെ പൂര്‍ണ്ണ സെന്‍സസ് പ്രകാരം 75,0000 പെന്‍ഗ്വിനുകളെയാണ് കണ്ടെത്തിയത്. ലോകത്തിലെ നാലാമത്തെ വലിയ ആഡ്‌ലീ
പെന്‍ഗ്വിന്‍ കോളനിയാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

antartica

കണ്ടെത്തല്‍ വളരെ അതിശയമാണെന്നും ഈ പ്രദേശത്ത് ഇവ എങ്ങനെ വസിക്കുന്നുവെന്നതില്‍ അത്ഭുതമുണ്ടാക്കുന്നുവെന്നും സ്റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ നിരീക്ഷക സംഘത്തലവന്‍ ഹീതര്‍ ലിന്‍ച് അറിയിച്ചു. അമേരിക്ക, ബ്രിട്ടന്‍ , ഫ്രാന്‍സ് തുടങ്ങിയ രാജ്യത്തു നിന്നുള്ളവരാണ് നിരീക്ഷണ സംഘത്തില്‍ ഉള്ളത്.

വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കനത്ത മൂടല്‍ മഞ്ഞും ഏറ്റവും അപകടകരമായ മഞ്ഞുവീഴ്ചയുള്ള സ്ഥലമാണ് ഇവിടെ അതുകൊണ്ടു തന്നെയാണ് ഇതിന് ഡയ്ഞ്ചര്‍ ഐലന്റ് എന്ന പേര് വന്നത്. നാസയുടേയും, അമേരിക്കയുടെ ജിയോളജിക്കല്‍ സര്‍വെയുടേയും നിരീക്ഷണത്തിലുടെയാണ് ഇതുവരെ കാണ്ടെത്താത്ത സമൂഹത്തെ കണ്ടെത്താന്‍ കഴിഞ്ഞത്.

antartica_penguine

അതേസമയം മനുഷ്യന്‍ കൈകടത്തലുകള്‍ എത്താത്ത ഇടമാണ് ഇവിടെ. എന്നിരുന്നാലും ഇവരുടെ സംരക്ഷണം ആവശ്യമായി വന്നിരിക്കുകയാണെന്നും ഹീതര്‍ പറഞ്ഞു.

Top