പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരം, രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി

മൂന്നാർ: മൂന്നാറിൽ നിരാഹാര സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ.

ഇതേത്തുടർന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന. ഗോമതിയും കൗസല്യയും സമരപ്പന്തലിൽ നിരാഹാരം തുടരുകയാണ്.

വൈദ്യുതി മന്ത്രി എം.എം.മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെത്തുടർന്നാണ് ഇവർ നിരാഹാരസമരം നടത്തുന്നത്. മന്ത്രി രാജിവെയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ.

Top