മൊറട്ടോറിയം കാലത്തെ പിഴപ്പലിശ; കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവില്‍ രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ വ്യക്തമാക്കിയിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണം എന്ന കോടതി ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ സത്യവാംങ്മൂലം സുപ്രീംകോടതി ഇന്ന് പരിശോധിക്കും.

ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. സാമ്പത്തിക നയരൂപീകരണത്തിനുള്ള അധികാരം കേന്ദ്രസര്‍ക്കാറിനാണെന്നും അതില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ സത്യാവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

Top