മോറട്ടോറിയം കാലത്തെ പിഴപ്പലിശ; വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 13ലേക്ക് മാറ്റി

ന്യൂഡല്‍ഹി: രാജ്യത്ത് മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 13ലേയ്ക്ക് മാറ്റി. മറ്റൊരു സത്യാവാങ്മൂലം കൂടി നല്‍കാന്‍ സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും കോടതി ആവശ്യപ്പെട്ടു. കാമത്ത് സമിതിയുടെ ശുപാര്‍ശയുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഇതു സംബന്ധിച്ച എല്ലാ സത്യവാങ്മൂലങ്ങളും 12നകം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനന്തരഫലങ്ങളും മറ്റും വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു

Top