വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് പിഴ; എഐ ക്യാമറ കണ്ട്രോള്‍ ഓഫീസിന്റെ ഫ്യൂസൂരി കെഎസ്ഇബി

 

 

കല്‍പറ്റ: വയനാട് കല്‍പ്പറ്റയില്‍ കെഎസ്ഇബി വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിനു പിഴയിട്ടതിനു പിന്നാലെ കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്‍ അടയ്ക്കാന്‍ താമസിച്ചതിനാണു ഫ്യൂസ് ഊരിയത്. റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് ഫ്യൂസ് ഊരിയ കെട്ടിടത്തിലാണ്.

 

കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ കെഎസ്ഇബി വാഹനത്തിന് റോഡ് ക്യാമറ നോട്ടിസ് ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടായാലും ഇത്തരത്തിലുള്ള നടപടികളിലേക്കു കടക്കാറില്ലെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Top