റോഡ് ഉപരോധിച്ച കേസ്; എം.ജി.എസ് നാരായണന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പിഴ ശിക്ഷ

കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാട് കുന്ന് റോഡ് ഉപരോധിച്ച കേസില്‍ എം.ജി.എസ് നാരായണന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പിഴ ശിക്ഷ. ഒരാള്‍ 1300 രൂപ പിഴയടക്കണം. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4 ആണ് ശിക്ഷ വിധിച്ചത്.

ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. റോഡ് വികസനം മുന്‍നിര്‍ത്തിയായിരുന്നു എം.ജി.എസ് ഉള്‍പ്പെടെയുള്ളവര്‍ സമരം നടത്തിയത്.

Top