വൈറലായി പെണ്ണന്വേഷണത്തിന്റെ 360 ഡിഗ്രീ ഷോട്‌സില്‍ ചിത്രീകരിച്ച ടീസര്‍

വൈറലായി പെണ്ണന്വേഷണം എന്ന ചിത്രത്തിന്റെ ടീസര്‍. മലയാള സിനിമയില്‍ ആദ്യമായി പൂര്‍ണ്ണമായും 360 ഡിഗ്രീ ഷോട്‌സില്‍ ചിത്രീകരിച്ച ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനൂല്‍ ആബിദ് നിര്‍മ്മിച്ച് ആധിന്‍ ഉള്ളൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണന്വേഷണം.

പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗോകുല്‍ ദാസ് കഥയെഴുതിയ ചിത്രത്തിന്റ ഛായഗ്രാഹണം നിര്‍വ്വഹിക്കുന്നത് സജാദ് കാക്കുവാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോണ്‍സനാണ്.

Top