Pele recovering well from hip surgery in New York

സംപൗളോ: ഫുട്‌ബോള്‍ ഇതിഹാസം പെലെ സുഖം പ്രാപിക്കുന്നു. ഇടുപ്പില്‍ സര്‍ജറി നടത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ ഒരുമാസമായി വിശ്രമത്തില്‍ കഴിയുകയായിരുന്ന പെലെ സുഖം പ്രാപിച്ചു വരികയാണെന്നു പെലെയുടെ ഓഫീസ് സ്റ്റാഫ് അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ മൂന്നിനു ന്യൂയോര്‍ക്കിലെ ആശുപത്രിയിലായിരുന്നു പെലെയുടെ സര്‍ജറി. ഇപ്പോള്‍ അദ്ദേഹം അവധിക്കാലം കുടുംബത്തിനൊത്തു ചെലവഴിക്കുകയാണ്. എല്ലാം പൂര്‍ണ നിയന്ത്രണത്തിലായതായും അദ്ദേഹം പറഞ്ഞു.

മൂന്നു ലോകകപ്പുകളില്‍ ബ്രസീലിനെ പ്രതിനിധീകരിച്ച പെലെ 92 മത്സരങ്ങളില്‍നിന്ന് 77 ഗോളുകള്‍ നേടിയിട്ടുണ്ട്.

Top