പെലെയുടെ ജഴ്‌സിക്ക് 24 ലക്ഷം, മറഡോണയുടെ 6 ലക്ഷം രൂപ; ലേലത്തില്‍ വിറ്റു

ഫുട്‌ബോളിന്റെ ഇതിഹാസ താരം പെലെയുടെ ജഴ്‌സി ലേലത്തില്‍ പോയത് 30,000 യൂറോയ്ക്ക് (ഏകദേശം 24 ലക്ഷം രൂപ). പെലെ തന്റെ അവസാന മത്സരത്തില്‍ അണിഞ്ഞ ജഴ്‌സിയാണ് 24 ലക്ഷം രൂപ ലേലത്തില്‍ വിറ്റത്. ഇറ്റലിയിലെ ടൂറിനില്‍ വച്ച് നടന്ന ലേലത്തിലാണ് ജഴ്‌സി പോയത്.

ഇത് കൂടാതെ അര്‍ജന്റീന താരം ഡിയേഗോ മറഡോണയുടെ ജഴ്‌സിയും ലേലത്തില്‍ പോയി. മറഡോണയുടെ ജഴ്‌സിക്ക് ലഭിച്ചത്‌ 7500 യൂറോ (ഏകദേശം 6 ലക്ഷം രൂപ) ആണ്. ഇറ്റാലിയന്‍ ക്ലബ് നാപ്പോളിക്ക് വേണ്ടി അണിഞ്ഞിരുന്ന ജഴ്‌സിയാണ് ലേലത്തില്‍ വിറ്റത്.

Top