ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍

ബ്രസീലിയ: ഫുട്‌ബോൾ ഇതിഹാസം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാൻസറുമായി പൊരുതുന്നതിനിടെയാണ് നീർവീക്കത്തെ തുടർന്ന് അദ്ദേഹത്തെ സാവോ പോളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

82കാരനായ പെലയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞവർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പെലെയുടെ മാനേജരും ആശുപത്രി അധികൃതരും പ്രതികരിച്ചിട്ടില്ല.

Top