ഐഫോണുകളില്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്ന പെഗാസസിന് പിടിവീഴുന്നതായി റിപ്പോർട്ട്

ന്ത്യയടക്കം പല രാജ്യങ്ങളിലെയും പല പ്രമുഖരുടെയും ഐഫോണുകളില്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്ന ഇസ്രയേലി മാല്‍വെയർ പെഗാസസിന് പിടിവീഴുന്നതായി റിപ്പോർട്ട്. എൻഎസ്ഒ എന്ന കമ്പനി സൃഷ്ടിച്ച അതിനൂതന സ്‌പൈവെയറായ പെഗാസസിനെതിരെ ആപ്പിള്‍ യുഎസിൽ കോടതിയെ സമീപിച്ചിരുന്നു. പക്ഷേ അതൊന്നും പെഗാസസിന്റെ പ്രവര്‍ത്തനത്തെ തടഞ്ഞില്ല. എന്നാലിപ്പോള്‍, പ്രമുഖ ആന്റിവൈറസ് കമ്പനിയായ കാസ്‌പെര്‍സ്‌കി അവകാശപ്പെടുന്നത് ഐഒഎസില്‍ പെഗാസസിന്റെ സാന്നിധ്യം ഇനി കണ്ടെത്താനാകുമെന്നാണ്. അതിനായി ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചെന്നും ഈ റഷ്യന്‍ കമ്പനി അവകാശപ്പെട്ടു.

ഐഒഎസിലെ ഷട്ഡൗണ്‍.ലോഗ് (Shutdown.log) ഫയല്‍ പരിശോധിച്ചാല്‍ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്താമെന്നാണ് കാസ്പര്‍സ്‌കിയുടെ ഗവേഷകര്‍ പറയുന്നത്. ഓരോ ഡിവൈസ് റീബൂട്ടിലുമുള്ള വിവരങ്ങള്‍ ഈ ഫയലില്‍ ഉണ്ടായിരിക്കും. അതിനാല്‍, പെഗാസസ് ബാധിച്ച ഒരു ഐഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ ആ സമയത്ത് ചില അസ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

ഫോണ്‍ ഉടമയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതെ ഷട്ഡൗണ്‍. ലോഗ് പരിശോധിക്കാനാകുമെന്നും കമ്പനി പറയുന്നു. മൊബൈല്‍ വേരിഫിക്കേഷന്‍ ടൂള്‍ കിറ്റ് പോലെയുള്ള കൂടുതല്‍ വിശ്വസനീയമായ ടെക്‌നോളജിയുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ മികച്ച റിസള്‍ട്ട് ലഭിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Top