പെഗാസസ്; തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന് . . .

ചെന്നൈ: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ പുതിയ പട്ടിക പുറത്ത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെയും, രാഷ്ട്രീയക്കാരുടെയും ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തിയതായാണ് വെളിപ്പെടുത്തല്‍.

നാം തമിഴര്‍ കച്ചി നേതാവ് തിരുമുരുകന്‍ ഗാന്ധി, തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാവ് കെ രാമകൃഷ്ണന്‍, ദ്രാവിഡര്‍ കഴകം ട്രഷറര്‍ കുമരേശന്‍ എന്നിവരുടെ പേരുകള്‍ പട്ടികയിലുണ്ട്. നാം തമിഴര്‍ കച്ചി നേതാവ് സീമനും പട്ടികയിലുണ്ട്. 2018 ലാണ് ഇവരുടെ പേരുകള്‍ പട്ടികയില്‍ ഇടം പിടിച്ചതെന്നും പെഗസിസ് പ്രൊജക്ട് അറിയിച്ചു.

നേരത്തെ പുറത്ത് വന്ന പട്ടികയില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രാന്‍സുമായി ചര്‍ച്ച നടത്തുകയും ഇന്ത്യയിലെ പദ്ധതിയുടെ പങ്കാളിയായി റിലയന്‍സിനെ ഉള്‍പ്പെടുത്തുകയും ചെയ്ത സമയത്തെ കോളുകളാണ് ചോര്‍ന്നത് എന്നാണ് വിവരം.

Top