പെഗാസസ്; മാധ്യമ പ്രവര്‍ത്തകരുടെ ആധികാരികത എങ്ങനെ ഉറപ്പിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ മാധ്യമവാര്‍ത്തകളുടെ ആധികാരികത എങ്ങനെ ഉറപ്പിക്കുമെന്ന് സുപ്രീംകോടതി. രണ്ട് വര്‍ഷത്തിന് ശേഷം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വരാനുള്ള കാരണമെന്തെന്നും സുപ്രീംകോടതി ചോദിച്ചു. മാധ്യമവാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഗുരുതരമായ ആരോപണമാണ് കേസില്‍ ഉയര്‍ന്നിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കാള്‍ തുടങ്ങിയവരെല്ലാം ഫോണ്‍ ചോര്‍ത്തലിന് ഇരയായെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തലില്‍ നടപടികള്‍ സ്വീകരിക്കാത്തത്. ഇത് പൊതുജനങ്ങളുട അവകാശത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

 

Top