പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; സുപ്രീംകോടതി നാളെ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ കേന്ദ്രം വിദഗ്ധ സമിതി രൂപീകരിക്കുന്നതിന്റെ ആവശ്യകതയെ സുപ്രീംകോടതി ചോദ്യം ചെയ്തു. ആചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചോയെന്ന് ആര് പരിശോധിക്കുമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു.

കേസില്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാര്‍ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

കേസ് സുപ്രിംകോടതി പരിഗണിക്കാന്‍ പോകുമ്പോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പെഗാസസ് വിഷയത്തില്‍ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ തന്നെയാണ് സത്യവാങ്മൂലത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്.

 

Top