പെഗാസസ്: തെളിവുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്ന് എന്‍ എസ് ഒ

പെഗാസസ് ദുരുപയോഗം ചെയ്തതിന് വിശ്വാസയോഗ്യമായ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് നിര്‍മാതാക്കളായ എന്‍ എസ് ഒ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന്റെ വിശ്വസനീയമായ തെളിവുകള്‍ നല്‍കിയാല്‍ സമഗ്രമായി അന്വേഷിക്കുമെന്നാണ് കമ്പനി വക്താവ് അറിയിച്ചത്.

അന്വേഷണം നടത്തി ആവശ്യമെങ്കില്‍ ആ സേവനം അവസാനിപ്പിക്കുമെന്നും എന്‍എസ്ഒ ഗ്രൂപ്പ്. എന്‍എസ്ഒ ഒരു ടെക്‌നോളജി കമ്പനിയാണ്. ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് പ്രവേശനമില്ല. എങ്കിലും ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കാന്‍ ഉപയോക്താക്കള്‍ ബാധ്യസ്ഥരാണെന്നും കമ്പനി വ്യക്തമാക്കി.

പുറത്തുവന്ന പട്ടികയിലെ നമ്പറുകള്‍ക്ക് എന്‍എസ്ഒ ഗ്രൂപ്പുമായി ബന്ധമില്ല. എന്നും എന്‍എസ്ഒ വക്താവ് പറഞ്ഞു. സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പെഗസിസ് സേവനം നല്‍കുന്നതെന്നും എന്‍എസ്ഒ ആവര്‍ത്തിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഇനി മാധ്യമങ്ങളോട് പ്രതികരിക്കില്ല എന്നും കമ്പനി അറിയിച്ചു.

Top