പെഗാസസ് വിവാദം; സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ഫോണ്‍ ചോര്‍ത്തല്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് അഡ്വ. എം.എല്‍ ശര്‍മ്മ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നത്. രാഷ്ട്രീയ താല്‍പര്യത്തിനായി പൗരന്മാരുടെ ഫോണ്‍ ചോര്‍ത്താന്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭരണഘടന അനുമതി നല്‍കുന്നുണ്ടോയെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന ചോദ്യം.

നേരത്തെ റഫാല്‍ ഇടപാട്, ജമ്മുകശ്മീര്‍ വിഷയങ്ങളില്‍ സുപ്രീം കോടതിയെ സമീപിച്ചതും എം.എല്‍ ശര്‍മ്മയായിരുന്നു. വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നു കയറിയുള്ള ഫോണ്‍ ചോര്‍ത്തലിനെതിരെ പ്രധാനമന്ത്രിയെ ഒന്നാം എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.

 

Top