പെഗാസസ്; അമിത്ഷായുടെ വിശദീകരണം മതിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറി പ്രതിപക്ഷം. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്.

അമിത് ഷായുടെ വിശദീകരണം ലഭിക്കും വരെ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് തുടരുമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ യോഗം തീരുമാനിച്ചു.പാര്‍ലമെന്റില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

അതേസമയം, ഐടി മന്ത്രി വിശദീകരണം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. പെഗാസസ് വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലെങ്കില്‍ സഭ സ്തംഭിപ്പിക്കുന്നത് തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

Top