പീറ്റര്‍ ശ്യാമിന്റെ ചിത്രത്തില്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ധിഖ് നായകന്‍

ടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ധിഖ്‌ നായകനാകുന്നു.എഡിറ്റര്‍ പീറ്റര്‍ ശ്യാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷഹീന്‍ സിദ്ധിഖ് നായകനാകുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു. സലിംകുമാറും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

മമ്മൂട്ടി ചിത്രം പത്തേമാരിയിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തു വന്നത്. അച്ഛാദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ ബ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും, നീയും ഞാനും എന്നീ സിനിമകളിലും അഭിനയിച്ചു. ജിത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലാണ് അവസാനം അഭിനിയിച്ചത്‌.

Top