നെടുങ്കണ്ടം കസ്റ്റഡി മരണം ; ജുഡിഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്ത് രാജ്കുമാറിന്റെ കുടുംബം

ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് രാജ്കുമാറിന്റെ കുടുംബം. എസ്പിയെ കൂടെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയാലെ അന്വേഷണം സത്യസന്ധമാകു. അതിന് കൂടി മുഖ്യമന്ത്രി തയ്യാറാകണമെന്ന് രാജ്കുമാറിന്റെ ഭാര്യാസഹോദരന്‍ ആന്റണി വ്യക്തമാക്കി.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തിലാണ് ജുഡിഷ്യല്‍ അന്വേഷണം പ്രഖാപിച്ചത്. കസ്റ്റഡി മരണക്കേസില്‍ അന്വേഷണത്തിന് നിയമിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Top