ഈട് നല്‍കാതെ വായ്പയ്ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ‘പീയര്‍ ടു പീയര്‍’

ട് നല്‍കാതെ വായ്പ ലഭിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് പീയര്‍ ടു പീയര്‍ (പി2പി) വായ്പാ സ്ഥാപനങ്ങള്‍.

ഇതുവരെ യാതൊരു റെഗുലേഷനുമില്ലാതിരുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഈയിടെ പുറത്തിറക്കി.

ആര്‍.ബി.ഐ. ആക്ടനുസരിച്ച് ഇത്തരം കമ്പനികളെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എന്‍.ബി.എഫ്.സി.) ആയി കണക്കാക്കുന്നതാണ്.

ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമാണ് പി2പി ലെന്‍ഡിങ് കമ്പനികള്‍. വായ്പ ആവശ്യമുള്ളവര്‍ക്കും വായ്പ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്കും ഈ ഫ്‌ളാറ്റ്‌ഫോമിലെത്തി ഇടപാട് നടത്താം.

വ്യക്തികള്‍ക്കും ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്കും ആശ്വാസകരമാണ് പി2പി വായ്പകള്‍.

Top