ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുതുപ്പാടി മണല്‍ വയല്‍ കളത്തില്‍ അസൈനാര്‍ ( മുട്ടായി – 56) ആണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയില്‍ അങ്ങാടിയില്‍ വച്ച് അടിവാരത്തേക്ക് പോകുന്ന ബൈക്കിടിച്ചാണ് അപകടമുണ്ടായത്.

നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം ഒടുങ്ങാക്കാട് ജുമാമസ്ജിദില്‍ നടത്തി.

Top