കർഷക സമരം പുതിയ വഴിത്തിരിവിലേക്ക്

ൽഹി: കേന്ദ്രം നിലപാട് മാറ്റമില്ലാതെ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ സമരരീതികൾ കടുപ്പിക്കാൻ ഒരുങ്ങി കർഷകർ. ഡിസംബർ 14ന് കർഷക യൂണിയൻ നേതാക്കൾ നിരാഹാര സമരം നടത്തുമെന്ന് യൂണിയൻ നേതാവ് കൺവാൽപ്രീത് സിങ് പന്നു അറിയിച്ചു. കർഷകസമരത്തെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും. കർഷകർക്കിടയിലേക്ക് മറ്റ് ചിലരെ കയറ്റിവിട്ട് ഞങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തി. എന്നാൽ ഞങ്ങൾ സമാധാനപരമായി ഈ സമരത്തെ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരുമായി ചർച്ച നടത്താൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഞങ്ങളുടെ ആവശ്യം നിയമങ്ങൾ പിൻവലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമാവുമെന്നും കമൽ പ്രീത് സിങ് പന്നു പറഞ്ഞു. സിംഘുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനിൽ നിന്ന് ജയ്പുർ-ഡൽഹി ദേശീയ പാതയിലൂടെ കർഷകരുടെ ഡൽഹി ചലോ മാർച്ച് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top