കനത്ത വെല്ലുവിളിയിലും കർഷക പ്രക്ഷോഭം മുന്നോട്ട്

ൽഹി : ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് വെല്ലുവിളിയായി കൊടും ശൈത്യവും മഴയും. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് മൂന്ന് പ്രക്ഷോഭകർ കൂടി മരിച്ചതോടെ ആകെ മരണങ്ങൾ അൻപത് കടന്നു. കർഷകരെ ആട്ടിയോടിക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജസ്ഥാൻ തലസ്ഥാനമായ ജയ്‌പൂരിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കർഷകരെ ഇത്രയധികം അവഗണിച്ച മറ്റൊരു സർക്കാരുണ്ടായിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

കർഷക താൽപര്യം സംരക്ഷിക്കുന്നതിലാണ് യഥാർത്ഥ ജനാധിപത്യം കുടിക്കൊള്ളുന്നതെന്ന കാര്യം മോദി സർക്കാർ മനസിലാക്കണമെന്നും കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. സമരത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ബിജെപി നേതാവ് റാം മാധവ് എന്നിവർക്ക് പഞ്ചാബിലെ കർഷകർ വക്കീൽ നോട്ടീസ് അയച്ചു.

Top