ബിഗ് ബോസിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല; പേളി മാണി

pearlie maaney

ലയാളത്തില്‍ അവതരണത്തിലും ഉള്ളടക്കത്തിലും അത്യന്തം പുതുമ നിറഞ്ഞ പരിപാടിയാണ് മോഹന്‍ലാല്‍ അവതരാകനായ ബിഗ് ബോസ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പരിപാടി ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ 16 പേരുമായാണ് മോഹന്‍ലാല്‍ എത്തിയിട്ടുള്ളത്.

ബിഗ് ബോസ് മലയാളം പതിപ്പിലെ 12ാമത്തെ മത്സരാര്‍ത്ഥിയാണ് പേളി. കരഞ്ഞുകൊണ്ടായിരുന്നു പേളിയുടെ ഷോയിലെ ആദ്യദിനം. ആങ്കര്‍ എന്നതിലുപരി അറിയപ്പെടുന്ന ഒരു ചലച്ചിത്രതാരം കൂടിയാണ് പേളി മാണി. ബിഗ് ബോസില്‍ നിന്നുള്ള ക്ഷണം എത്തിയപ്പോള്‍ പോകാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല.

ബിഗ് ബോസിനെ ഭയത്തോടെയാണ് കണ്ടത്. അമ്മയ്ക്കും സഹോദരിക്കും താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നെന്നും പേളി തുറന്നു പറഞ്ഞു. ഒടുവില്‍ ഭയത്താല്‍ പിന്തിരിയരുതെന്ന പിതാവിന്റെ നിര്‍ദേശ പ്രകാരമാണ് ഷോയില്‍ എത്തിയത്. പുറപ്പെടും മുമ്പ് കര്‍ശന നിര്‍ദേശങ്ങളാണ് അമ്മ നല്‍കിയിരിക്കുന്നതെന്നും പേളി വ്യക്തമാക്കി. എന്ത് തന്നെ സംഭവിച്ചാലും അടിച്ചുപൊളിക്കുകയെന്ന ലക്ഷ്യവുമായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Top