പേളിയുടെ പാട്ടും ശ്രീനിഷിന്റെ ഡാന്‍സും; വിവാഹനിശ്ചയ വീഡിയോ കാണാം…

ബിഗ് ബോസ് മലയാളം പതിപ്പിലൂടെയാണ് പേളി മാണി ശ്രീനിഷ് അരവിന്ദ് പ്രണയം പൂത്തത്. ഗെയിമിനു വേണ്ടി ഇരുവരും പ്രണയം നടിക്കുകയാണെന്ന് ആദ്യകാലത്ത് പ്രേക്ഷകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ബിഗ്ബോസിന് പുറത്തെത്തിയിട്ടും ഇരുവരും പരസ്പരം കൈവിടാതെ നിന്നതോടെ ആരാധകരും ഇവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

പേളിഷ് എന്ന പേരും സ്നേഹപൂര്‍വ്വം പ്രേക്ഷകര്‍ ഇവര്‍ക്ക് ചാര്‍ത്തി കൊടുത്തു. ഇരുവരുടേയും വിവാഹത്തിനായിട്ടാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. 2019 മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നാണ് പേളി ഇതിനോടു പ്രതികരിച്ചത്. വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നും ബിഗ് ബോസില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പേളി പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായും പേളി അറിയിച്ചിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ‘എന്‍ഗേജ്ഡ്’ എന്ന ടാഗോടെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ വിവാഹനിശ്ചയത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തങ്ങളുടെ പ്രണയം നാലു മാസം പിന്നിട്ടതിന്റെ സന്തോഷമായി ഇരുവരും ഒരുമിച്ചഭിനയിച്ച ഗാനവീഡിയോ ആയ പേളിഷ് പുറത്തുവിട്ടിരുന്നു. ശരത് ഡേവിസാണ് സംഗീത ആല്‍ബം സംവിധാനം ചെയ്തത്.

ഇരുവരുടേയും വിവാഹനിശ്ചയം വ്യത്യസ്തമായ രീതിയില്‍ പേളി പ്രഖ്യാപിച്ചതാണോ എന്ന കാത്തിരിപ്പിലായിരുന്നു പേളിഷ് ആരാധകര്‍. എന്നാല്‍ ആല്‍ബം മോഡല്‍ വീഡിയോ സോംങ്ങ് ആയിരുന്നു പേളിഷ്. പേളിയും ശ്രീനിയും ചേര്‍ന്ന് അഭിനയിച്ച ഇല്ലെങ്കില്‍ ജീവിച്ചു എന്നു പറയാവുന്ന അതിമനോഹരമായ ഗാനമായിരുന്നു പേളിഷ്. ഇരുവരുടേയും പ്രണയനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. ഇത്ര മനോഹരമായി പ്രേമിക്കാമോ എന്ന ചോദ്യമാണ് ആരാധകര്‍ പേളിഷ് കണ്ട ശേഷം ചോദിച്ചിരുന്നത്.

Top