പേളി-ശ്രീനിഷ് വിവാഹ തിയതി പുറത്ത്; ആരാധകർ ആകാംക്ഷയിൽ

പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹതീയതി പുറത്തു വിട്ടു. മെയ് 5, 8 ദിവസങ്ങളിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തിലൂടെ പേളിയാണ് വവാഹ വിവരം പുറത്തു വിട്ടത്. ഇത്രയും നാള്‍ പിന്തുണ നല്‍കിയ എല്ലാവരും ഇനിയുള്ള യാത്രയില്‍ തങ്ങളെ അനുഗ്രഹിക്കണമെന്ന് പേളി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സെറ്റില്‍ വെച്ചാണ്. ഇവരുടെ പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഷോയുടെ റേറ്റിങ്ങിനായി അണിയറ പ്രവര്‍ത്തകരുടെ അറിവോടെ കളിച്ച നാടകമാണിതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തങ്ങളുടെ കാര്യം വീട്ടുകാരോട് പറഞ്ഞ് സമ്മതിപ്പിക്കണമെന്ന് പേളിയും ശ്രീനിഷും ഷോയ്ക്കിടെ അവതാരകനായ മോഹന്‍ലാലിനോട് അഭ്യര്‍ഥിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

Top