മയിൽപ്പീലി ഇളകുന്നു കണ്ണാ…; ‘പത്തൊമ്പതാം നൂറ്റാണ്ടിലെ’ രണ്ടാമത്തെ ഗാനം പുറത്ത്

വിനയൻ സംവിധാനം ചെയ്യുന്ന മെഗാ ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. മയിൽപ്പീലി ഇളകുന്നു കണ്ണാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് മൃദുല വാര്യരും ഹരിശങ്കറും ചേര്‍ന്നാണ്. ടിപ്‍സ് മലയാളം യുട്യൂബ് ചാനലിലൂടെയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. തിരുവോണ ദിനമായ സെപ്റ്റംബര്‍ 8 നാണ് ചിത്രത്തിന്‍റെ റിലീസ്. ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിൽ സിജു വിൽസൻ ആണ് നായകനാവുന്നത്.

ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിക്കുന്നത്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

Top