പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി കേരളത്തിലെത്തി

തിരുവനന്തപുരം: അര്‍ബുദരോഗം ബാധിച്ച ഗുരുതരാവസ്ഥയില്‍ തുടരുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി കേരളത്തിലെത്തി.

ബംഗളൂരുവില്‍ നിന്ന് വിമാന മാര്‍ഗം തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മദനിയെ സ്വീകരിക്കാന്‍ ഭാര്യ സൂഫിയ മദനിയും മക്കളും അടക്കം നിരവധിപേരാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്. നവംബര്‍ നാലിന് അദ്ദേഹം തിരികെ മടങ്ങും.

അതിനിടെ, മദനിക്ക് നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് അനുയായികള്‍ വിമാനത്താനവളത്തിന് മുന്നില്‍ വായമൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കനത്ത പോലീസ് സുരക്ഷയയാണ് വിമാനത്താവളത്തിനു മുന്നില്‍ ഒരുക്കിയിരുന്നത്.

Top