കശ്മീരില്‍ പിഡിപി പ്രവര്‍ത്തകനെ തീവ്രവാദികള്‍ വെടിവച്ചു കൊലപ്പെടുത്തി

Man shot

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) പ്രവര്‍ത്തകനെ തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ വെടിവച്ചു കൊന്നു.

മുഹമ്മദ് ഇഷാഖ് പരായാണ് വെടിയേറ്റു മരിച്ചത്. അനന്ത്‌നാഗിലെ ഡയല്‍ഗാമില്‍ വീടിനടുത്തുവച്ച് വെടിയേറ്റ ഇഷാഖിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വര്‍ഷം തുടക്കത്തില്‍ മൂന്നു പിഡിപി പ്രവര്‍ത്തകര്‍ക്കു വെടിയേറ്റിരുന്നു. ഇവരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. പിഡിപി ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുള്‍ ഗനി ദറും കൊല്ലപ്പെട്ടിരുന്നു.

Top