ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരം: പി സി ചാക്കോ

തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എന്‍സിപി. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് വഴങ്ങി എന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് എന്‍ സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ വ്യക്തമാക്കി.

ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്നും പി സി ചാക്കോ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഗവര്‍ണറോട് വിശദീകരിക്കുന്നതില്‍ തെറ്റില്ല. ഗവര്‍ണറെ വെല്ലുവിളിച്ചു പോകേണ്ടതല്ല സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

 

Top