മധ്യപ്രദേശ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് പിസിസി അധ്യക്ഷന്‍ കമല്‍നാഥ്

മധ്യപ്രദേശ്:മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടെന്ന ആരോപണവുമായി പിസിസി അധ്യക്ഷന്‍ കമല്‍നാഥ്. വിഷയം വിശദമായി പരിശോധിക്കുമെന്നും കമല്‍നാഥ്. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ തന്നെ മുഖ്യമന്ത്രി ആകും. ഛത്തീസ്ഗഡില്‍ കേന്ദ്ര മന്ത്രി രേണുക സിങ് മുഖ്യമന്ത്രി ആകുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് ബിജെപി വൃത്തങ്ങള്‍.

മധ്യപ്രദേശിലെ കനത്ത പരാജയം സംബന്ധിച്ച് കോണ്‍ഗ്രസ്, പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായെന്ന ആരോപണ വുമായി പി സി സി അധ്യക്ഷന്‍ കമല്‍നാഥ് രംഗത്ത് വന്നത്. ജയിച്ചവരും തോറ്റവരും ആയ സ്ഥാനാര്‍ത്ഥികളുമായി താന്‍ ചര്‍ച്ച നടത്തിയെന്നും, ചിലര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ പോലും 50 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതും, ഒരു ബൂത്തില്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നുള്ളതും അസ്വാഭാവികമാണെന്ന് കമല്‍നാഥ് പ്രതികരിച്ചു.

ജയത്തിന് പശ്ചാത്തലം ഒരുക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് സര്‍വേകള്‍ നടത്തുന്നതെന്നുമാണ് ആരോപണം. മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് , ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള പേരുകള്‍ ബിജെപി ദേശീയ നേതൃത്വം പരിഗണിച്ചെങ്കിലും അവസാന ഘട്ടത്തില്‍ ശിവരാജ് സിങ് ചൗഹാന്റെ പേര് മാത്രമാണ് പരിഗണനയില്‍ ഉള്ളത്. ഛത്തീസ് ഗഡില്‍, കേന്ദ്രമന്ത്രി രേണുക സിങ്ങിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായും സൂചനയുണ്ട്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവ് എന്നതാണ് രേണുക സിംഗിന്റെ പേരിലേക്ക് എത്താന്‍ കാരണമാണ്.ഇരുവരുടെയും പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍നിന്നും ലഭിക്കുന്ന സൂചന.

Top