PCB wants Inzamam as chief selector

ഇസ്ലാമബാദ്:പാകിസ്താന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് പാക് ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് എത്തും. അഫ്ഗാനിസ്ഥാന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ആയിരുന്ന ഇന്‍സമാം .
ട്വന്റി 20 ലോകകപ്പില്‍ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍സീഡ്, ടൂര്‍ണമെന്റില്‍ അടിയറവ് പറഞ്ഞ ഏക ടീം അഫ്ഗാനിസ്ഥാനായിരുന്നു. പിച്ചില്‍ പിച്ചവെച്ചു തുടങ്ങിയ അഫ്ഗാനെ കരുത്തന്‍മാരുടെ പട്ടികയിലേക്ക് എത്തിച്ചത് ഇന്‍സമാം എന്ന പരിശീലകനായിരുന്നു അതുകൊണ്ട് തന്നെയാണ് ഇന്‍സമാമിനെ തന്നെ പാക് ടീമിന്റെ മുഖ്യ സെലക്ടറായി കിട്ടണമെന്ന് സര്‍വരും വാശിപിടിച്ചത്.

ഈ വര്‍ഷം അവസാനം വരെ അഫ്ഗാനിസ്ഥാനുമായി കരാറുണ്ടായിരുന്ന ഇന്‍സമാമിനെ ഏറ്റവുമൊടുവില്‍ വിട്ടുകൊടുക്കാന്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ശഹ്‌രിയാര്‍ ഖാന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് ഇന്‍സമാമിനെ വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്ന് എസിബി തലവന്‍ ഷഫീഖ് സ്റ്റാനിക്‌സായി പറഞ്ഞു. ട്വന്റി 20 ലോകകപ്പിലെ നാണംകെട്ട തോല്‍വിയെ തുടര്‍ന്ന് വഖാര്‍ യൂനിസ് പാക് പരിശീലക സ്ഥാനം രാജിവെച്ചിരുന്നു.

ഇന്‍സമാമിന്റെ ശിക്ഷണത്തില്‍ ട്വന്റി 20 ലോകകപ്പിനിറങ്ങിയ അഫ്ഗാന്‍ ടീം മുമ്പെങ്ങുമില്ലാത്തവിധം മികച്ച പ്രകടനമാണ് നടത്തിയത്. ടൂര്‍ണമെന്റ് ചാമ്പ്യന്മാരായ വെസ്റ്റിന്റീസിനെ അവര്‍ ലീഗ് മത്സരത്തില്‍ അട്ടിമറിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ വെസ്റ്റിന്റീസിനെ തോല്‍പ്പിച്ച ഏക ടീമം അഫ്ഗാനിസ്ഥാനായിരുന്നു. ഇതുകൊണ്ടാണ് ഇന്‍സമാമിനെ പാകിസ്താന്‍ ബോര്‍ഡ് പരിഗണിക്കാന്‍ മുഖ്യ കാരണം. ഇന്‍സമാമിന്റെ വരവ് മുന്‍ കോച്ച് വഖാര്‍ യൂനിസ് സ്വാഗതം ചെയ്തു. പാക് ബോര്‍ഡിന്റെ തീരുമാനം മികച്ചതാണെന്നും ഇന്‍സമാമിന് മികച്ച ദേശീയ ടീമിനെ വാര്‍ത്തെടുക്കാനുള്ള മികവുണ്ടെന്നും വഖാര്‍ പറഞ്ഞിരുന്നു.

Top