‘ഞാന്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് പോവുന്നതല്ല. അവരാണ് എന്നെ മാറ്റിനിര്‍ത്തുന്നത്.’ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍

ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ വിരമിച്ചതായി പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). നിലവിലെ പാക് ടീം മാനേജ്‌മെന്റ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി നേരത്തെ ആമിര്‍ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് പിസിബി ചീഫ് എക്‌സിക്യൂട്ടിവ് വസിം ഖാന്‍ ആമിറുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രസ് റിലീസിലൂടെ 28കാരനായ ആമിര്‍ വിരമിക്കാന്‍ തീരുമാനിച്ചെന്ന കാര്യം പിസിബി പുറത്തുവിട്ടത്.

”ന്യൂസിന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് എന്നെ ഒഴിവാക്കിയിരുന്നു. ഇത് എനിക്കുള്ള സൂചനയായിരുന്നു. ജോലിഭാരം ചൂണ്ടിക്കാണിച്ചാണ് അവര്‍ എന്നെ ഒഴിവാക്കിയത്. എന്നാല്‍ എന്നെ എന്നന്നേക്കുമായി പുറത്താക്കാനാണ് അവര്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ നിലവില്‍ പാക് ടീമിനൊപ്പം തുടരാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് പോവുന്നതല്ല. അവരാണ് എന്നെ മാറ്റിനിര്‍ത്തുന്നത്. 35 അംഗ സംഘത്തില്‍ എന്നെ ഉള്‍പ്പെടുത്താതെ വന്നപ്പോള്‍ തന്നെ എനിക്ക് സൂചന ലഭിച്ചു.” പാക് മാധ്യമ പ്രവര്‍ത്തകന്‍ ഷുഐബ് ജാട്ട് പങ്കുവെച്ച വീഡിയോയില്‍ ആമിര്‍ പറഞ്ഞു.

Top